---
title: "തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്"
english_title: "A steel bomb exploded in Thalassery; 85-year-old man's hands shattered, face injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212984/A steel bomb exploded in Thalassery; 85-year-old man's hands shattered, face injured"
published_at: "2024-06-18T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671657deae9f_IMG-20240618-WA0068.jpg"
keywords: []
---

# തലശേരിയിൽ പൊട്ടിയത് സ്റ്റീൽ ബോംബ് ; 85 കാരൻ്റെ കൈകൾ ചിന്നി ചിതറി, മുഖത്തും പരിക്ക്

> **Lead Summary:** തലശേരി:തലശേരിക്കടുത്ത് എരഞ്ഞോളി കുടക്കളത്ത് ഉച്ചക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൻ്റെ പറമ്പിൽ തേങ്ങ പെറുക്കാനെത്തിയതായിരുന്നു 85 കാരനായ വേലായുധൻ.

## Article Content

തലശേരി:തലശേരിക്കടുത്ത് എരഞ്ഞോളി കുടക്കളത്ത് ഉച്ചക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിൻ്റെ പറമ്പിൽ തേങ്ങ പെറുക്കാനെത്തിയതായിരുന്നു 85 കാരനായ വേലായുധൻ.

സ്ഥിരമായി വേലായുധൻ തേങ്ങപ്പെറുക്കാൻ എത്താറുണ്ട്. ഇതിനിടെ ലഭിച്ച സ്റ്റീൽ കണ്ടെയ്നർ തുറക്കാനുള്ള ശ്രമത്തിനിടെയാവാം പൊട്ടിത്തെറിയുണ്ടായതെന്നാണ് പൊലീസിൻ്റെ നിഗമനം.

പൊട്ടിത്തെറിയിൽ വേലായുധൻ്റെ കൈകൾ ചിന്നിച്ചിതറി. മുഖത്തും പരിക്കേറ്റു. വേലായുധനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്ത് നിരീക്ഷണമേർപ്പെടുത്തി. സ്ഥലത്ത് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212984/A steel bomb exploded in Thalassery; 85-year-old man's hands shattered, face injured)